ചക്കുപള്ളം ശ്രീനാരായണ ധര്‍മാശ്രമത്തിന് സൗജന്യമായി ജലം നല്‍കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ വാക്ക് പാഴായി: ഈടാക്കിയത് 30000 രൂപ

ചക്കുപള്ളം ശ്രീനാരായണ ധര്‍മാശ്രമത്തിന് സൗജന്യമായി ജലം നല്‍കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ വാക്ക് പാഴായി: ഈടാക്കിയത് 30000 രൂപ

Feb 14, 2026 - 17:04
Feb 14, 2026 - 17:09
 0
ചക്കുപള്ളം ശ്രീനാരായണ ധര്‍മാശ്രമത്തിന് സൗജന്യമായി ജലം നല്‍കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ വാക്ക് പാഴായി: ഈടാക്കിയത് 30000 രൂപ
This is the title of the web page

ഇടുക്കി: ചക്കുപള്ളം ശ്രീനാരായണ ധര്‍മാശ്രമത്തിന് സൗജന്യമായി ജലം നല്‍കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ വാക്ക് പാഴായി. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം 2023ലാണ് കുമളി മുതല്‍ കരുണാപുരം വരെയുള്ള നാല് പഞ്ചായത്തുകളില്‍ ജലമെത്തിക്കുന്നതിനായി  ചക്കുപള്ളം ഒട്ടകത്തലമേട്ടില്‍ പ്രധാന ടാങ്ക് സ്ഥാപിക്കാന്‍ ജല അതോറിറ്റി തീരുമാനിച്ചത്. 5ലക്ഷം ലിറ്റര്‍ ജലം സംഭരിക്കാനുള്ള ടാങ്ക് സ്ഥാപിക്കാന്‍ ശ്രീനാരായണ ധര്‍മാശ്രമം സ്ഥലം വിട്ടുനല്‍കണമെന്ന് അഭ്യര്‍ഥിച്ച് അതോറിറ്റി ആശ്രമം സെക്രട്ടറിക്ക് കത്ത് നല്‍കുകയും ശിവഗിരി മഠത്തിന്റെ അനുമതിയോടെ 8 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനല്‍കുകയും ചെയ്തു. ആശ്രമത്തിന് സൗജന്യമായി ജലം ലഭ്യമാക്കണമെന്ന് മഠം അധികൃതര്‍ വാക്കാല്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് അണക്കരയില്‍ നടന്ന പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ വെച്ച് സ്ഥലം വിട്ടുനല്‍കിയ ആശ്രമം പ്രതിനിധിയെ ആദരിക്കുകയും ഒപ്പം ആശ്രമത്തിന് സൗജന്യമായി ജലം നല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനുശേഷം ആശ്രമത്തിന്റെ സമീപത്തെ കുന്നിന്‍ മുകളില്‍ സംഭരണി നിര്‍മാണം ആരംഭിക്കുകയും ആശ്രമത്തിന് നിലവിലുള്ള വാട്ടര്‍ കണക്ഷന് തുടര്‍ന്ന് പണം അടയ്‌ക്കേണ്ടതില്ല എന്ന് സ്ഥലത്ത് എത്തിയ എന്‍ജിനീയര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍  സെക്രട്ടറിയെ നേരില്‍ക്കണ്ട് അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് ഉദ്യോഗസ്ഥര്‍ സ്ഥലംമാറി പോകുകയും വേറെ ആളുകള്‍ എത്തുകയും ചെയ്തതോടെ ബില്ല് വരുകയും അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിഛേദിക്കുമെന്ന നോട്ടീസ് ലഭിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ബില്ലും നോട്ടീസും വരുന്നത് തുടര്‍ന്നു. കഴിഞ്ഞ ദിവസം പീരുമേട് സബ് ഡിവിഷന്‍ ഓഫീസില്‍നിന്ന് ഫോണില്‍ വിളിച്ച് കണക്ഷന്‍ വിഛേദിക്കുമെന്ന് പറഞ്ഞതോടെ മുപ്പതിനായിരം രൂപയോളം വരുന്ന ബില്ല് അടയ്ക്കാന്‍ നിര്‍ബന്ധിതമായതായി ആശ്രമം കാര്യദര്‍ശി പി ആര്‍ മണി പറഞ്ഞു. ഈ വിഷയം ഉദ്യോഗസ്ഥരോട് അന്വേഷിച്ചെങ്കിലും സൗജന്യ കണക്ഷന്‍ സംബന്ധിച്ച യാതൊരു നിര്‍ദേശവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. പൊതുവേദിയില്‍ പ്രഖ്യാപനം നടത്തിയ മന്ത്രി ഒരു പ്രസ്ഥാനത്തോടും അവിടുത്തെ വിശ്വാസികളോടും നടത്തിയത് വഞ്ചനയാണെന്ന് ആശ്രമ ബന്ധുക്കളായ ഭക്തരും ആരോപിക്കുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow