നാരകക്കാനം ഹിൽവേ റെസിഡന്റ്സ് അസോസിയേഷൻ  വാർഷിക പൊതുയോഗം ചേർന്നു 

നാരകക്കാനം ഹിൽവേ റെസിഡന്റ്സ് അസോസിയേഷൻ  വാർഷിക പൊതുയോഗം ചേർന്നു 

Feb 15, 2026 - 10:58
 0
നാരകക്കാനം ഹിൽവേ റെസിഡന്റ്സ് അസോസിയേഷൻ  വാർഷിക പൊതുയോഗം ചേർന്നു 
This is the title of the web page

ഇടുക്കി: നാരകക്കാനം ഹിൽവേ റെസിഡന്റ്സ് അസോസിയേഷൻ  വാർഷിക പൊതുയോഗം  മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിപ്സി ജിമ്മി  ഉദ്ഘാടനം ചെയ്തു. ശുചിത്വ പ്രവർത്തനങ്ങൾ, പൊതുപ്രശ്നങ്ങളിൽ കൂട്ടായ ഇടപെടൽ, സർക്കാർ പദ്ധതികളുടെ പ്രയോജനം സാധാരണ ജനങ്ങളിലെത്തിക്കൽ തുടങ്ങിയ മേഖലകളിൽ റെസിഡന്റ്സ് അസോസിയേഷനുകളുടെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണ്. പ്രദേശവാസികൾ തമ്മിലുള്ള ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും ഇത്തരം കൂട്ടായ്മകൾ സഹായിക്കാറുണ്ട്. നൂറോളം കുടുംബങ്ങളാണ് അസോസിയേഷനിലുള്ളത്.   അസോസിയേഷൻ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ അധ്യക്ഷനായി. നാരകകാനം സെന്റ് ജോസഫ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ മേലേട്ട് മുഖ്യപ്രഭാഷണം നടത്തി, മരിയാപുരം പഞ്ചായത്തംഗങ്ങളായ ഗിരിജാ ലാലു, മിനി ജോണി, സൂസമ്മ തോമസ്, വർഗീസ് വെട്ടിയാങ്കൽ, ജോസഫ് പനയ്ക്കൽ, ജയൻ കെ ജോൺ, റെജി ചിറ്റേട്ട്, ടോമി നടുവിലേടത്ത്, ബെന്നി ആനിക്കാട്ട്, ലാലു വരകിൽ എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow