പുരോഗമന കലാസാഹിത്യ സംഘം കട്ടപ്പനയില്‍ സെമിനാറും ചിത്രപ്രദര്‍ശനവും നടത്തി
പുരോഗമന കലാസാഹിത്യ സംഘം കട്ടപ്പനയില്‍ സെമിനാറും ചിത്രപ്രദര്‍ശനവും നടത്തി
ഇടുക്കി: പൊയ്കയില്‍ കുമാരഗുരുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം കട്ടപ്പനയില്‍ സെമിനാറും ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചു. സാഹിത്യകാരന്‍ കാഞ്ചിയാര്‍ രാജന്‍ സെമിനാറും അനില്‍ വര്‍ഷ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനോദ്ഘാടനം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗണ്‍സിലംഗം എം സി ബോബനും നിര്‍വഹിച്ചു. അറിവ്, അടിമത്തം, വിമോചനം, പൊയ്കയില്‍ കുമാരഗുരുവിന്റെ ദര്‍ശനം എന്ന വിഷയത്തില്‍ ചരിത്രവിദ്യാര്‍ഥി സ്വാതി മോഹന്‍ലാല്‍ സെമിനാര്‍ വിഷയാവതരണം നടത്തി. പ്ലാവില പുരസ്‌കാര ജേതാവ് പുഷ്പമ്മയെ കവി കെ ആര്‍ രാമചന്ദ്രന്‍ ആദരിച്ചു.സംഘം ജില്ലാ പ്രസിഡന്റ് സുഗതന്‍ കരുവാറ്റ അധ്യക്ഷനായി. കുമാരഗുരുവിന്റെ പാട്ടുകള്‍ തോവാള ആചാര്യകലാക്ഷേത്രത്തിലെ ഗായകര്‍ ആലപിച്ചു. സാഹിത്യ അക്കാദമിയംഗം മോബിന്‍ മോഹന്‍, ആര്‍ മുരളീധരന്‍, ജോര്‍ജുകുട്ടി ജിയോ ബുക്‌സ്, വി ആര്‍ സുരേഷ്, മനോജ് ടി. എന്‍, രവീന്ദ്രനാഥ്, എന്നിവര്‍ സംസാരിച്ചു.
What's Your Reaction?