ചെറുതോണിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കൊട്ടിക്കലാശത്തിനിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതായി പരാതി 

ചെറുതോണിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കൊട്ടിക്കലാശത്തിനിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതായി പരാതി 

Apr 8, 2026 - 16:03
 0
ചെറുതോണിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കൊട്ടിക്കലാശത്തിനിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതായി പരാതി 
This is the title of the web page

ഇടുക്കി: ഇടുക്കി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കൊട്ടിക്കലാശത്തിനിടെ  മാധ്യമപ്രവര്‍ത്തകനെ കോണ്‍ഗ്രസ് നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി. സിറ്റിവിഷന്‍ റിപ്പോര്‍ട്ടര്‍ ടിന്‍സ് ജെയിംസിനെയാണ് കോണ്‍ഗ്രസ് നേതാവും വാഴത്തോപ്പ് മുന്‍ പ്രസിഡന്റുമായ ജോയി വര്‍ഗീസ് ഭീഷണിപ്പെടുത്തിയത്. ഇതിനെതിരെ ചെറുതോണി പ്രസ് ക്ലബ്ബില്‍ പ്രതിഷേധയോഗം ചേര്‍ന്നു. പ്രസിഡന്റ് ഔസേപ്പച്ചന്‍ ഇടക്കുളത്തില്‍ ഉദ്ഘാടനം ചെയ്തു. സംഭവത്തില്‍ ജോയി തോമസിനും കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കുമെതിരെ പ്രസ് ക്ലബ് അംഗങ്ങള്‍ ജില്ലാ പൊലീസ് മേധവിക്ക് പരാതി നല്‍കി. പൊതുവേദിയില്‍ ഡിസിസി പ്രസിഡന്റ്  നടത്തിയ വിവാദ പരാമര്‍ശം സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്ത ടിന്‍സിനെതിരെയുണ്ടായ ഭീഷണിയെ അംഗങ്ങള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും സെക്രട്ടറി കെ എസ് മധു പറഞ്ഞു. വൈസ് പ്രസിഡന്റ് ബിജു വൈശ്യന്‍, ട്രഷറര്‍ വി കെ സ്റ്റാലിന്‍, കേരളാ ജേണലിസ്റ്റ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് സജി തടത്തില്‍, പി എല്‍ നിസാമുദ്ദീന്‍, ലാജി പ്ലാത്തോട്ടം എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow