ആരോഗ്യം ആനന്ദം പദ്ധതി: കട്ടപ്പനയില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി 

ആരോഗ്യം ആനന്ദം പദ്ധതി: കട്ടപ്പനയില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി 

Feb 10, 2026 - 12:05
 0
ആരോഗ്യം ആനന്ദം പദ്ധതി: കട്ടപ്പനയില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി 
This is the title of the web page

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യം ആനന്ദം പദ്ധതിയുടെ രണ്ടാംഘട്ടമായി കട്ടപ്പനയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു. രാവിലെ ഇടുക്കി കവലയില്‍ നിന്നാരംഭിച്ച റാലി ടൗണ്‍ഹാളില്‍ സമാപിച്ചു.  വൈവ് ഫോര്‍ വെല്‍നസ് ആന്‍ഡ് റേസ് ടു ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തലത്തില്‍ ജീവിതശൈലി രോഗ നിയന്ത്രണം ലക്ഷ്യമിട്ട് ഓര്‍ഗനൈസേഷന്‍ സപ്പോര്‍ട്ട് മീ കിങ്, എന്‍സിഡി സ്‌ക്രീനിങ് ക്യാമ്പ്, സൂംബാ കോമ്പറ്റീഷന്‍, റീല്‍സ് മേക്കിങ് ആക്റ്റിവിറ്റി, സ്‌പോട്‌സ് കോമ്പറ്റീഷന്‍ എന്നീ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കട്ടപ്പന താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി എം. ആര്‍. അധ്യക്ഷയായി. കട്ടപ്പന നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍ മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന താലൂക്കാശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദിലീപ് പി കെ., കെ ടി. ആന്റണി,വിധു എ സോമന്‍ ,ആശാ ജോസഫ്, ഡോ. ആതിര, അഭിജിത്ത് കെ ബി, ശ്രീജ എസ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow