കട്ടപ്പന നഗരം കേന്ദ്രീകരിച്ച് വിസ തട്ടിപ്പുകൾ വർധിക്കുന്നു : മുന്നറിയിപ്പുമായി പൊലീസ് 

കട്ടപ്പന നഗരം കേന്ദ്രീകരിച്ച് വിസ തട്ടിപ്പുകൾ വർധിക്കുന്നു : മുന്നറിയിപ്പുമായി പൊലീസ് 

Sep 29, 2024 - 01:40
 0
കട്ടപ്പന നഗരം കേന്ദ്രീകരിച്ച് വിസ തട്ടിപ്പുകൾ വർധിക്കുന്നു : മുന്നറിയിപ്പുമായി പൊലീസ് 
This is the title of the web page

ഇടുക്കി : കട്ടപ്പന നഗരം കേന്ദ്രീകരിച്ച് വിസ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ  ജില്ലാ പൊലീസ് മേധാവി  ടി .കെ വിഷ്ണുപ്രദീപ് ഐ.പി.എസ്സിന്റെ നിർദേശപ്രകാരം നഗരത്തിൽ അന്വേഷണം നടത്തി. പല സ്ഥാപനങ്ങളും വിദേശ രാജ്യങ്ങളിലേക്ക് വിസിറ്റിങ് വിസയും ജോബ് വിസയും നൽകുന്നതിനുള്ള നിയമാനുസൃത ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേരളത്തിലുള്ള   യുവതീ യുവാക്കളിൽ നിന്നും യു.കെ, അയർലൻഡ് ,ജർമ്മനി ,കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും വിസിറ്റിങ് വിസയിലും, വർക്ക് വിസയിലും നല്ല ജോലികൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിച്ച് ഉദ്യോഗാർത്ഥികളിൽ നിന്നും വൻ തുകകൾ വാങ്ങിയെടുത്ത ശേഷം, വ്യാജ വിസയും വ്യാജ എയർ ടിക്കറ്റുകളും നൽകുന്ന അനേകം സ്ഥാപനങ്ങൾ കട്ടപ്പന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.

What's Your Reaction?

like

dislike

love

funny

angry

sad

wow