കാഞ്ചിയാര്‍ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സബ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
കാഞ്ചിയാര്‍ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സബ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തിലെ 16, 3, 4, 5, 6, 7 എന്നീ വാര്‍ഡുകളിലെ ജനവാസ മേഖലയിലൂടെ 110 കെവി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ വലിക്കാനുള്ള കെഎസ്ഇബിയുടെ തീരുമാനത്തിനെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കെഎസ്ഇബി സബ് സ്റ്റേഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു.
പോത്തുപാറയില്‍ നിന്ന് കട്ടപ്പന സബ് സ്റ്റേഷനിലേക്ക് 22 മീറ്റര്‍ വീതിയില്‍ 11 കെവി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ വലിക്കുമ്പോള്‍ ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പകരം തേക്ക് പ്ലാന്റേഷനിലൂടെയോ കേബിള്‍ മുഖേനയോ ലൈന്‍ വലിക്കണം.നിലവിലുള്ള സര്‍വേ പ്രകാരം ലൈന്‍ വലിക്കാന്‍ 40 ടവര്‍ ആവശ്യമാണ്. എന്നാല്‍ തേക്ക് പ്ലാന്റേഷനിലൂടെ വലിച്ചാല്‍ 25 ടവര്‍ മാത്രം മതിയാകും. മുരിക്കാട്ടുകുടി മുതല്‍ കല്യാണത്തണ്ട് വരെയുള്ള പ്രദേശത്തെ 350 കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും നേതാക്കള്‍ പറയുന്നു.
What's Your Reaction?






