കരാട്ടെ ചാമ്പ്യൻമാർക്ക് അനുമോദനം
കരാട്ടെ ചാമ്പ്യൻമാർക്ക് അനുമോദനം

ഇടുക്കി: ഇന്ത്യ- ശ്രീലങ്കൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇടുക്കി സ്വദേശി ഡിക്സൻ തോമസ്, സംസ്ഥാന സ്പോർട്ട്സ് കൗൺസിൽ സംഘടിപ്പിച്ച കരട്ടെ മത്സരത്തിൽ വെങ്കല മെഡൽ നേടിയ കൽത്തൊട്ടി എ.എം. യു പി സ്കൂൾ വിദ്യാർത്ഥി മെൽബിൻ മോൻസിനെയും അനുമോദിച്ചു. കൽത്തൊട്ടി എ. എം എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് പ്രതിഭകൾക്ക് ട്രോഫി നൽകി. തിരുവന്തപുരത്ത് നടന്ന മത്സരത്തിൽ 60 കിലോ വിഭാഗത്തിലാണ് ഡിക്സൺ തോമസ് ജേതാവായത്. വണ്ടിപ്പെരിയാറിൽ നടന്ന മത്സരത്തിൽ മെൽബിൻ മോൻസ് വെങ്കലം നേടി. കാഞ്ചിയാർ സ്പോർട്ട്സ് വുഷു ആന്റ് ഗോജുറിയു കരാട്ടെ ആക്കാഡമിയിലാണ് ഇരുവരും പരിശീലനം നേടിയത്. സെൻ്റ് സായി സുബാഷാണ് ഇരുവരുടെയും പരിശീലകൻ.
What's Your Reaction?






