ഇടമലക്കുടിക്ക് കൂടുതല്‍ പദ്ധതികള്‍: മന്ത്രി എം ബി രാജേഷ്
ഇടമലക്കുടിക്ക് കൂടുതല്‍ പദ്ധതികള്‍: മന്ത്രി എം ബി രാജേഷ്

ഇടുക്കി: സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയുടെ വികസനത്തിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയതായും അത് തുടരുമെന്നും തദ്ദേശഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇടമലക്കുടിയില്‍ പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടമലക്കുടിയില്‍ റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചുവരുന്നു. ആശുപത്രി, വൈദ്യുതി, മൊബൈല്‍ കണക്ടിവിറ്റി എന്നിവ യാഥാര്‍ഥ്യമായി. ഇടമലക്കുടിക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ തുടരും. ഇടമലക്കുടി പഞ്ചായത്ത് ഓഫീസ് സ്മാര്‍ട്ട് ഓഫീസായി മാറിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കെ-സ്മാര്‍ട്ടിലൂടെ ആദ്യ സര്‍ട്ടിഫിക്കറ്റ് ചടങ്ങില്‍ വിതരണം ചെയ്തു. അഡ്വ. എ രാജ എംഎല്‍എ അധ്യക്ഷനായി. ഡീന്‍ കുര്യാക്കോസ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീരണാക്കുന്നേല്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി, തദ്ദേശ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എം.പി അജിത് കുമാര്‍, ഐകെഎം കണ്‍ട്രോളര്‍ ടിംപിള്‍ മാഗ്ഗി പി എസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






