വണ്ടിപ്പെരിയാറില്‍ 1.95 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
വണ്ടിപ്പെരിയാറില്‍ 1.95 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ഇടുക്കി: വണ്ടിപ്പെരിയാറില്‍ 1.95 കിലോ കഞ്ചാവുമായി ഒരാളെ ഇടുക്കി ഡാന്‍സാഫ് സംഘം പിടികൂടി. വാളാര്‍ഡി മേല്‍പുരട്ട് ശരവണനാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് ടൗണില്‍നിന്നും 10 ഗ്രാം കഞ്ചാവുമായി ഒരാളെ പിടികൂടിയിരുന്നു. ഇയാള്‍ക്ക് സാധനം ലഭിച്ചതെവിടെ നിന്നാണെന്ന അന്വേഷണത്തിലാണ് ശരവണന്റെ പക്കല്‍ എത്തിയത്. തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 2 ഓടെ ശരവണന്റെ വാളാര്‍ഡിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് അളക്കുന്നതിനാവശ്യമായ ത്രാസ്, കച്ചവടം നടത്തി ലഭിക്കുന്ന പണം സൂക്ഷിക്കുന്നതിനുള്ള പെട്ടി എന്നിവയും കണ്ടെടുത്തു. 2019 ല്‍ കുമളി പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
What's Your Reaction?






