കട്ടപ്പനയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി
കട്ടപ്പനയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി
ഇടുക്കി: കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ ഡിവൈഎഫ് പ്രവര്‍ത്തകനെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. ഡിവൈഫ്ഐ കട്ടപ്പന സൗത്ത് മേഖലാ സെക്രട്ടറി ബിബിന്‍ ബാബുവിനുനേരെയാണ് അതിക്രമം. ബസ് സ്റ്റാന്‍ഡില്‍ സുഹൃത്തുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ, പ്രതിപക്ഷ നേതാവിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ വധഭീഷണി മുഴക്കുകയും അസഭ്യം വിളിക്കുകയും ചെയ്തതായാണ് പരാതി. കെഎസ്‌യു നേതാക്കളായ ജോണ്‍സണ്‍, റോബിന്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയും കട്ടപ്പന പൊലീസില്‍ പരാതി നല്‍കി.
സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കട്ടപ്പനയില്‍ പ്രകടനവും യോഗവും നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ ടോമി ജോര്‍ജ്, ലിജോബി ബേബി, കെ എന്‍ വിനീഷ്‌കുമാര്‍, ഫൈസല്‍ ജാഫര്‍, നിയാസ് അബു, ഫ്രെഡി മാത്യു, ടിജി എം രാജു, സി ആര്‍ മുരളി, സെബിന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

