കിളിയാര്‍കണ്ടം സ്‌കൂളില്‍ സുവര്‍ണ ജൂബിലി ആഘോഷം നാളെ
കിളിയാര്‍കണ്ടം സ്‌കൂളില്‍ സുവര്‍ണ ജൂബിലി ആഘോഷം നാളെ

ഇടുക്കി: കിളിയാര്‍കണ്ടം ഗവ. എല്‍പി സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷവും പുതുതായി നിര്‍മിച്ച സ്റ്റേജിന്റെ ഉദ്ഘാടനവും ശനിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് സമ്മേളനവും പുതുതായി നിര്‍മിച്ച സ്റ്റേജും മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് അധ്യക്ഷയാകും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനുവും സമ്മാനങ്ങള്‍ വിതരണം ചെയ്യും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനും ചേര്‍ന്ന് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കും. ചലച്ചിത്ര നടന്‍മാരായ കൈലാഷ്, ജോളി ജോസഫ് എന്നിവര്‍ മുഖ്യാതിഥികളാകും. നാലുമുതല്‍ പൂര്‍വ അധ്യാപക- വിദ്യാര്‍ഥി സംഗമം. വൈകിട്ട് ആറുമുതല്‍ വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും പങ്കെടുക്കുന്ന കലാസന്ധ്യ, 7.30 മുതല്‍ കൊച്ചിന്‍ മ്യൂസിക് ഡ്രീംസിന്റെ മ്യൂസിക്കല്‍ നൈറ്റ് എന്നിവയാണ് പരിപാടികളെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോണിയോ എബ്രഹാം, പഞ്ചായത്ത് അംഗങ്ങളായ സുനിത സജീവ്, ബിജുമോന്‍ തോമസ്, പ്രഥമാധ്യാപിക പ്രഷിസല്‍ കുര്യന്‍ എന്നിവര്‍ അറിയിച്ചു.
What's Your Reaction?






