പണിമുടക്കിനെ പടിക്ക് പുറത്താക്കിയ വെണ്‍മണി
പണിമുടക്കിനെ പടിക്ക് പുറത്താക്കിയ വെണ്‍മണി

ഇടുക്കി: ദേശീയ പണിമുടക്കിലും സാധാരണ നിലയില്‍ ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ വെണ്‍മണി ഗ്രാമം. തൊഴിലാളിവിരുദ്ധ നിലപാട് സ്വീകരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരെ സംയുക്ത ഐക്യട്രേഡ് യൂണിയന്‍ ദേശീയ പണിമുടക്കിലും വെണ്മണി സജീവമായി. കടകമ്പോളങ്ങളെല്ലാം തുറന്നു പ്രവര്‍ത്തിക്കുകയും ജനജീവിതം സാധാരണ നിലയില്‍ മുന്നോട്ടു പോയി. പണിമുടക്കിനും, ഹര്‍ത്താലിനുമെതിരെ ഒറ്റക്കെട്ടായ പ്രതിഷേധമാണ് വെണ്മണിക്കുള്ളത്. രാഷ്ട്രീയ പാര്‍ട്ടികളോ മറ്റു സംഘടനകളോ വ്യാപാര സമൂഹങ്ങളോ നടത്തുന്ന ഹര്‍ത്താലുകള്‍ വെണ്മണിയെ ബാധിക്കാറില്ല. ഹര്‍ത്താലുകള്‍ ജനജീവിതം ദുസഹമാക്കുന്ന പഴഞ്ചന്‍ സമരരീതിയാണെന്നാണ് വെണ്‍മണിക്കാരുടെ അഭിപ്രായം. ഓട്ടോറിക്ഷകള്‍, ചെറുതും വലുതുമായ വാഹനങ്ങളും നിരത്തിലുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്‍പ്പെടെയുള്ള സംഘടനകള്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. വ്യാപാര സമൂഹത്തിന്റെ തീരുമാനം നാട്ടുകാര്‍ക്കും, അത്യാവശ്യ യാത്രികാര്‍ക്കും പ്രയോജനകരമായി. പണിമുടക്ക് ദിനത്തിലും ഏറെ വ്യത്യസ്തയാകുകയാണ് വെണ്‍മണി.
What's Your Reaction?






