കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ പ്രവർത്തക സമ്മേളനം 12ന് നെടുങ്കണ്ടത്ത്
കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ പ്രവർത്തക സമ്മേളനം 12ന് നെടുങ്കണ്ടത്ത്

ഇടുക്കി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) ജില്ലാ പ്രവര്‍ത്തക സമ്മേളനം 12ന് രാവിലെ 10.30ന് നെടുങ്കണ്ടത്ത് നടക്കും. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കും. കെസിഇസി ജില്ലാ പ്രസിഡന്റ് എബ്രഹാം ഡൊമിനിക് അധ്യക്ഷനാകും. കെപിസിസി സെക്രട്ടറി എംഎന്‍ ഗോപി വിഷയാവതരണം നടത്തും. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍ മുഖ്യപ്രഭാഷണം നടത്തും. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പ്രൊജക്ടും, കോണ്‍ഗ്രസ് മീഡിയാ വക്താവ് അഡ്വ. സേനാപതി വേണു അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്യും. കെസിഇസി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് ആമ്പക്കാട്ട്, ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി പി ആര്‍ അയ്യപ്പന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി എസ് യശോദരന്‍, മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ശ്യാമള വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എബ്രഹാം ഡൊമനിക്, ജോസഫ് തോമസ്, നിസാം കിഴക്കേപ്പറമ്പില്‍, ജോബി ഐസക്, ജെയിംസ് ജോസഫ്, നിര്‍മല്‍ എ ടി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






