മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കാഞ്ചിയാറില്‍ കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കാഞ്ചിയാറില്‍ കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ

ഇടുക്കി: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ചിയാറില്‍ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി പരിപാടി ഉദ്ഘാടനം ചെയ്തു. സിപിഎമ്മും ബിജെപിയുമായി നിലനില്‍ക്കുന്ന രഹസ്യബന്ധത്തിന് അടിസ്ഥാനത്തിലാണ് പിണറായി വിജയന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിന്ന് രക്ഷപ്പെടുന്നതെന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് സി പി മാത്യു മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍, ഡിസിസി വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് പടവന്‍, ഭാരവാഹികളായ എം.ഡി അര്‍ജുനന്‍, എസ് ടി അഗസ്റ്റിന്‍ , ജെയ്‌സണ്‍ കെ ആന്റണി, കെ.ജെ ബെന്നി, കെ ബി സെല്‍വം, മനോജ് മുരളി, ജോമോന്‍ തെക്കേല്‍, ഷാജി വെള്ളമാക്കല്‍, സിജു ചക്കുംമൂട്ടില്‍, അനീഷ് മണ്ണൂര്‍, സാജു കാരക്കുന്നേല്‍, വിഎം ഫ്രാന്‍സീസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






