കെ.സി ജോര്‍ജ് അനുസ്മരണം വള്ളക്കടവില്‍
കെ.സി ജോര്‍ജ് അനുസ്മരണം വള്ളക്കടവില്‍

ഇടുക്കി: അപ്‌സര പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ കെ സി ജോര്‍ജ് അനുസ്മരണം സംഘടിപ്പിച്ചു. അക്ഷരങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന കെസി ജോര്‍ജിന്റെ വേര്‍പാട് തീര വേദനയാണ് നല്‍കുന്നത്. നാടകങ്ങള്‍ക്കും ടിവി സീരിയലുകള്‍ക്കും കഥയെഴുതി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ കട്ടപ്പനയുടെ സ്വന്തം രചയിതാവിന്റെ വേര്‍പാട് ഇടുക്കിയുടെ കലാ രംഗത്തിന് വലിയ വിള്ളലാണ് ഉണ്ടായിരിക്കുന്നത്. വള്ളക്കടവില്‍ നടന്ന അനുസ്മരണ യോഗത്തില്‍ കവിയും സാഹിത്യകാരനും ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ജിജി കെ ഫിലിപ്പ്, കവി ആന്റണി മുനിയറ, എഴുത്തുകാരന്‍ സുഗതന്‍ കരുവാറ്റ, മാത്യു ജോര്‍ജ്, മനോജ് എം തോമസ്, കെ പി സുമോദ്, സി ആര്‍ മുരളി, മോബിന്‍ മോഹന്‍, സന്തോഷ് കിഴക്കേമുറി, പൊന്നമ്മാ സുഗതന്‍, എസ് സൂര്യലാല്‍, ഫൈസല്‍ ജാഫര്‍,അഡ്വ. വി എസ് ദീപു, വി സി രാജു,തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






