നന്മകലാ സാഹിത്യ വേദിയുടെ സംസ്ഥാന ക്യാമ്പ് തൊടുപുഴയില്‍
നന്മകലാ സാഹിത്യ വേദിയുടെ സംസ്ഥാന ക്യാമ്പ് തൊടുപുഴയില്‍

ഇടുക്കി: നന്മകലാ സാഹിത്യ വേദിയുടെ സംസ്ഥാന ക്യാമ്പ് തൊടുപുഴയില്‍ നടന്നു. തൊടുപുഴ പാപ്പുട്ടി ഹാളില്‍ നടത്തിയ ക്യാമ്പ് തൊടുപുഴ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രൊ. ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. 14 ജില്ലകളില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട കലാസാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന 64 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. നന്മ കലാ സാഹിത്യവേദിയുടെ' നന്മയുടെ ശബ്ദം ' മുഖപത്രത്തിന്റെ ഉദ്ഘാടനവും ക്യാമ്പിന്റെ ഭാഗമായി നടന്നു. പ്രശസ്ത കവിയും സാഹിത്യകാരനുമായ ആന്റണി മുനിയറ, നന്മ സ്ത്രീശക്തി സംസ്ഥാന ചെയര്‍പേഴ്‌സണ്‍ അമ്പിളി ദാസ്, നടന്‍ ജോസുകുട്ടി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. നന്മകലാസാഹിത്യ വേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് അമ്പഴം, സെക്രട്ടറി സിബി മാത്യു, രക്ഷാധികാരി റെജി മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?






