റോട്ടറി ക്ലബ് ഓഫ് അണക്കര ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് നടത്തി
റോട്ടറി ക്ലബ് ഓഫ് അണക്കര ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് നടത്തി
ഇടുക്കി: റോട്ടറി ക്ലബ് ഓഫ് അണക്കര സംഘടിപ്പിച്ച ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് ജില്ലാ പഞ്ചായത്തംഗം ആന്‍സി ജെയിംസ് ഉദ്ഘാടനംചെയ്തു. അണക്കരയില്‍ നടന്ന മത്സരത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി ഒട്ടേറെ താരങ്ങള്‍ പങ്കെടുത്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടന്നു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തനയ ഒന്നാം സ്ഥാനവും അഭിനന്ദ അഭിനേഷ് രണ്ടാംസ്ഥാനവും 12 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ വിവാന്‍ ജോ വിമല്‍ ഒന്നാം സ്ഥാനവും ജൊഹാന്‍ ജോണ്‍സണ്‍ രണ്ടാം സ്ഥാനവും റോഷന്‍ ബിജു മൂന്നാം സ്ഥാനവും 16 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ഋതുദേവ് മനു ഒന്നാം സ്ഥാനവും അബാദ് അബ്ദുല്‍ റസാക്ക് രണ്ടാംസ്ഥാനവും അനോണ്‍ ഷിനു മൂന്നാം സ്ഥാനവും ഓപ്പണ്‍ വിഭാഗത്തില്‍ ഗൗതം ബി ഒന്നാം സ്ഥാനവും ജോജോ സെബാസ്റ്റ്യന്‍, നീര രാജന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
സമാപന സമ്മേളനം ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി ഉദ്ഘാടനംചെയ്തു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു. ഓരോ വിഭാഗത്തിലും 10 വരെ സ്ഥാനങ്ങളിലെത്തിയ മുഴുവന്‍ പേര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. റോട്ടറി ഡിസ്ട്രിക്ട് ഡെപ്യൂട്ടി ഡയറക്ടര്‍ യൂനുസ് സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ചെസ് അസോസിയേഷന്‍ പ്രസിഡന്റ് നൗഷാദ് വാവച്ചന്‍, റോട്ടറി ക്ലബ് പ്രസിഡണ്ട് ബിജോ ചാണ്ടി, ഭാരവാഹികളായ സാബു വയലില്‍, മാണി ഇരുമേട, സാബു കെ തോമസ്, ജയ്‌സണ്‍ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി ടി വിജയന്‍, പ്രസന്നന്‍ പടിയത്ത്, റെജി മടുക്കുവുങ്കല്‍, റോബിന്‍ വര്‍ഗീസ്, ടിജോ കുഞ്ഞുമോന്‍, പ്രസാദ് ഇ ആര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?