രാജാക്കാട്ടെ അങ്കണവാടി അപകടാവസ്ഥയില്‍
രാജാക്കാട്ടെ അങ്കണവാടി അപകടാവസ്ഥയില്‍

ഇടുക്കി: രാജാക്കാട്ട് ചേലച്ചുവട്ടിലെ അങ്കണവാടി സംരക്ഷണഭിത്തിയും ചുറ്റുമതിലും തകര്‍ന്ന് അപകടാവസ്ഥയില്‍. 2018ല്‍ പ്രളയകാലത്താണ് നാശനഷ്ടമുണ്ടായത്. ഇതോടെ കെട്ടിടത്തിന് ബലക്ഷയമുണ്ടായി. ഏഴുകുട്ടികള്‍ നിലവില്‍ ഇവിടെ പഠിക്കുന്നുണ്ട്. അപകടഭീഷണിയെ തുടര്‍ന്ന് മഴക്കാലത്ത് രക്ഷിതാക്കള്‍ കുട്ടികളെ ഇവിടേയ്ക്ക് അയയ്ക്കാറില്ല. നേരത്തെ കെട്ടിട നിര്‍മാണത്തിന് 16 ലക്ഷം രൂപ അനുവദിച്ചെങ്കിലും എസ്റ്റിമേറ്റ് തെറ്റായി തയാറാക്കിയതിനെ തുടര്‍ന്ന് നാലര ലക്ഷമായി വെട്ടി ചുരുക്കിയതായും ആക്ഷേപമുണ്ട്. തുക കുറഞ്ഞതിനാല്‍ കരാറുകാര്‍ നിര്‍മാണം ഏറ്റെടുക്കാനും തയാറായില്ല. കൂടുതല്‍ തുക അനുവദിച്ച് കെട്ടിടം ഉടന്‍ നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






