മൂന്നാര്‍ ചെണ്ടുവരൈയില്‍ താപനില പൂജ്യം ഡിഗ്രിയില്‍
മൂന്നാര്‍ ചെണ്ടുവരൈയില്‍ താപനില പൂജ്യം ഡിഗ്രിയില്‍
ഇടുക്കി: മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേയ്ക്ക്. ചെണ്ടുവരൈയില്‍ താപനില പൂജ്യം ഡിഗ്രിയില്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കടുത്ത തണുപ്പാണ് മൂന്നാറില്‍ അനുഭവപ്പെടുന്നത്. ചെണ്ടുവരെ 0, സൈലന്റ്‌വാലി 1, നല്ലതണ്ണി, ലക്ഷ്മി, സെവന്‍മല, ദേവികുളം എന്നിവിടങ്ങളില്‍ 2 മൂന്നാര്‍ 6.9 എന്നിങ്ങനെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ രേഖപ്പെടുത്തിയ താപനില. കഴിഞ്ഞ ഡിസംബര്‍ 20ന് വിവിധ മേഖലകളില്‍ താപനില പൂജ്യത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് അതിശൈത്യത്തിന് അല്‍പം കുറവ് ഉണ്ടാകുകയും താപനില ഉയരുകയുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തണുപ്പ് വീണ്ടും വര്‍ധിച്ചു. നിലവില്‍ വിവിധ മേഖലകളില്‍ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. ക്രിസ്മസ്, ന്യൂ ഇയര്‍ സീസണില്‍ മൂന്നാറിന്റെ തണുപ്പ് ആസ്വദിക്കാന്‍ ലക്ഷങ്ങളാണ് മല കയറി എത്തിയത്. തണുപ്പ് തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ. മൂന്നാറിനൊപ്പം ഹൈറേഞ്ചിന്റെ വിവിധ മേഖലകളും കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്
What's Your Reaction?