എസ്ബിഐയുടെ പുതിയ ശാഖ കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
എസ്ബിഐയുടെ പുതിയ ശാഖ കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ശാഖ കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
എസ്ബിഐ റീജിണല്‍ മാനേജര്‍ നിഫിന്‍ ക്രിസ്റ്റഫര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളില്‍ ബാങ്കിങ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശാഖ പ്രവര്‍ത്തനം ആരംഭിച്ചത്. ലീഡ് ഡിട്രിക്ക് മാനേജര്‍ റെജി രാജ് അധ്യക്ഷനായി. റീജിണല്‍ സെക്രട്ടറി കുര്യച്ചന്‍ മനയാനി മുഖ്യപ്രഭാഷണം നടത്തി. കഞ്ഞിക്കുഴി പഞ്ചായത്തംഗം ബേബി ഐക്കര, ബ്രാഞ്ച് മനേജര്‍ സാബു മാത്യു, പ്രതിഷ് ആര്‍, അഖില്‍ കെ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






