സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കട്ടപ്പന ലീജീയണന്‍ ഓണാഘോഷം
സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കട്ടപ്പന ലീജീയണന്‍ ഓണാഘോഷം

ഇടുക്കി: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കട്ടപ്പന ലീജീയണിന്റെ ഓണാഘോഷവും കുടുംബസംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ ജോയ് ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു. ലീജീയണല്‍ പ്രസിഡന്റ് ലിജു പമ്പാവാസൻ അധ്യക്ഷനായി. പരിപാടിയില്‍ നഗരസഭ പരിസരത്ത് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള രോഗികള്‍ക്ക് വീല്‍ചെയര്‍, വാട്ടര്‍ബേഡ്, ഓക്‌സിജന്‍ കിറ്റ് തുടങ്ങിയവ നല്‍കുന്നതിന് തീരുമാനിച്ചു. നിര്‍ധനായ കിഡ്‌നി രോഗിക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു. കലാകായിക മത്സരങ്ങളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. ഐപിപി സീനിയര്‍ ബിജു പാറക്കുന്നേല്‍, പി ജെ മാത്യു , നാഷണല്‍ വൈസ് പ്രസിഡന്റ് അജിമോന്‍, കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍, തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






