വ്യാപാരിയുടെ പണം തട്ടിയ കേസിലെ മുഖ്യപ്രതിയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു
വ്യാപാരിയുടെ പണം തട്ടിയ കേസിലെ മുഖ്യപ്രതിയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: കൂടുതല്‍ തുകയ്ക്ക് സ്വര്‍ണം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് വ്യാപാരിയുടെ പക്കല്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിലായി. എരുമേലി മാടപ്പാട്ട് പുതുപ്പറമ്പില്‍ മുഹമ്മദ് ഷെരിഫിനെയാണ് കട്ടപ്പന എസ്എച്ച്ഒ ടി സി മുരുകന്‍, എസ്‌ഐ എബി ജോര്‍ജ് എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരി 23ന് കട്ടപ്പനയിലാണ് സംഭവം. സംഘത്തില്‍പെട്ട മുണ്ടക്കയം ചാച്ചിക്കവല ആറ്റുപറമ്പില്‍ ഷെഹിന്‍(29), കാഞ്ഞിരപ്പള്ളി പാറക്കടവ് കൊട്ടാരപ്പറമ്പില്‍ സിറാജ്(സിനാജ്-43) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. 60 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് എറണാകുളം പള്ളുരുത്തി മാനുവേലില്‍ അബ്ദുല്‍ റഹീമിനെ ഇവര്‍ കട്ടപ്പനയിലേക്ക് വിളിച്ചുവരുത്തിയത്. അഡ്വാന്‍സായി കൊണ്ടുവന്ന എട്ടുലക്ഷം രൂപ മൂവരും ചേര്‍ന്ന് തട്ടിയെടുത്ത് വാഹനത്തില്‍ കയറി മുങ്ങുകയായിരുന്നു.
What's Your Reaction?






