അടിമാലി താലൂക്കാശുപത്രി ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം
അടിമാലി താലൂക്കാശുപത്രി ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം

ഇടുക്കി: അടിമാലി താലൂക്കാശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ ഒരേ സമയം അഞ്ച് പേര്‍ക്ക് ഡയാലിസിസ് നടത്താനുള്ള ക്രമീകരണമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. അഡ്വ. എ രാജ എംഎല്‍എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍ എ കുമാര്‍, മറ്റുദ്യോഗസ്ഥ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എച്ച്എംസി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
What's Your Reaction?






