കട്ടപ്പന റൂറല്‍ സഹകരണ സംഘം തകര്‍ച്ചക്ക് കാരണം എല്‍ഡിഎഫിന്റെ ദുര്‍ഭരണം: കോണ്‍ഗ്രസ് 

കട്ടപ്പന റൂറല്‍ സഹകരണ സംഘം തകര്‍ച്ചക്ക് കാരണം എല്‍ഡിഎഫിന്റെ ദുര്‍ഭരണം: കോണ്‍ഗ്രസ് 

Dec 24, 2024 - 00:15
 0
കട്ടപ്പന റൂറല്‍ സഹകരണ സംഘം തകര്‍ച്ചക്ക് കാരണം എല്‍ഡിഎഫിന്റെ ദുര്‍ഭരണം: കോണ്‍ഗ്രസ് 
This is the title of the web page

ഇടുക്കി: കട്ടപ്പന റൂറല്‍ സഹകരണ സംഘം തകര്‍ച്ചക്ക് കാരണം എല്‍ഡിഎഫിന്റെ ദുര്‍ഭരണമാണെന്നും നിക്ഷേപകനെ മാനസികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം ഞങ്ങള്‍ കുടുംബത്തിനൊപ്പമാമെന്ന പല്ലവിപറയുന്ന സിപിഐ എം നേതാക്കള്‍ ആട്ടിന്‍തോലിട്ട ചെന്നായ്ക്കളുടെ പ്രവര്‍ത്തിയാണ് നടത്തുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് സമാനമായ രീതിയില്‍, നിക്ഷേപം തിരിച്ചുകൊടുക്കാതെ ഭീഷണിപ്പെടുത്തിയതിന്റെ ഫലമാണ് മുളങ്ങാശേരിയില്‍ സാബുവിന്റെ മരണം. സിപിഐ എം അധികാരമേല്‍ക്കുമ്പോള്‍ കട്ടപ്പന റൂറല്‍ സംഘം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്ന നേതാക്കളുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും തങ്ങളുടെ അഴിമതികള്‍ മൂടിവയ്ക്കുന്നതിനുമായി നടത്തിയിട്ടുള്ളതാണ്. 2005-ല്‍ സ്ഥാപിതമായ സംഘം ലാഭകരമായി പ്രവര്‍ത്തിച്ചിരുന്നതാണ്. സംഘത്തിലെ അഴിമതിയും ക്രമക്കേടുകളും സംബന്ധിച്ച് വിവിധങ്ങളായ പരാതികള്‍ സഹകരണ വകുപ്പിനുള്‍പ്പെടെ നല്‍കിയിട്ടുള്ളതാണ്.  ഭരണസമിതിയെ സംരക്ഷിക്കുന്ന പ്രവര്‍ത്തനമാണ് ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തുന്നത്. യഥാര്‍ത്ഥ പ്രതികള്‍ പ്രസിഡന്റ് എം. ജെ വര്‍ഗീസും ഭരണസമിതി അംഗങ്ങളും ആണെന്നിരിക്കെ ജീവനക്കാരുടെമേല്‍ മാത്രം കുറ്റം ചുമത്തി നിക്ഷേപകന്‍ സാബുവിന്റെ മരണം നിസാരവല്‍ക്കരിക്കാനാണ് സിപിഐ എമ്മും പൊലീസും ശ്രമിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ഭരണസമിതിക്കൊപ്പം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസുകളെ കൂടി ഉള്‍പ്പെടുത്തി നിഷ്പക്ഷമായി അന്വേഷിപ്പിച്ച് നിക്ഷേപകര്‍ക്ക് തുക തിരികെ നല്‍കുവാനുള്ള നടപടി  സ്വീകരിക്കണമെന്നും, നിക്ഷേപകന്‍ സാബുവിന്റെ മരണത്തിന് ഉത്തരവാദികളായ പ്രസിഡന്റ്, ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, ഭീഷണിപ്പെടുത്തിയവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ശിക്ഷ ഉറപ്പാക്കുകയും സാബുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുകയും ചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ നടപടികളുമായി മുന്നേട്ട് പോകുവാന്‍ യുഡിഎഫ് നിര്‍ബന്ധിതമാകുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ അഡ്വ. ഇ എം അഗസ്തി, സിജു ചക്കുംമൂട്ടില്‍, തോമസ് മൈക്കില്‍. ജോയ് പെരുന്നോലി, സഹകരണ സംഘം മുന്‍ ഭരണസമിതി അംഗങ്ങളായ ജോയ് തോമസ്, മേരി ദാസന്‍, മാത്യു ജോസ്, അനീഷ് മണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow