ഇടുക്കി: കുതിരക്കല്ലില്‍ തീപടര്‍ന്നുപിടിച്ച് ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷി നശിച്ചു. വലിയതടത്തില്‍ ബേബി ജോര്‍ജ്, ലില്ലിക്കുട്ടി ബേബി എന്നിവരുടെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞദിവസം തീപിടിത്തം. രണ്ടേക്കര്‍ സ്ഥലത്തെ തെങ്ങ്, കുരുമുളക്, കശുമാവ്, കാപ്പി, വാഴ, കൊക്കോ, മലയിഞ്ചി തുടങ്ങിയവ കത്തിക്കരിഞ്ഞു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. തൊട്ടടുത്ത മറ്റൊരുപുരയിടത്തിലും അഗ്നിബാധയുണ്ടായി. ജലനിധി പദ്ധതിക്കായി എത്തിച്ച ഹോസുകളും കത്തിനശിച്ചു. റോഡരികില്‍ ആരോ തീയിട്ടതായി സംശയിക്കുന്നു. ഇടുക്കി അഗ്നിരക്ഷാസേനയും നാട്ടുകാരുംചേര്‍ന്ന് അഞ്ച് മണിക്കൂര്‍ നീണ്ട കഠിനാധ്വാനത്തിലൂടെ തീയണച്ചു.