വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അടിമാലി സ്വദേശിനി മരിച്ചു
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അടിമാലി സ്വദേശിനി മരിച്ചു

ഇടുക്കി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അടിമാലി ഇരുന്നൂറേക്കര്‍ കൂട്ടാനിക്കല്‍ ലൈസാമ്മ ജോയി (59) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ഇരുന്നൂറേക്കറില്‍ വച്ച് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മകനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന ലൈസാമ്മ തെറിച്ച് റോഡിലേയ്ക്ക് പതിച്ചു. ഗുരുതരമായി പരിക്കേറ്റ ലൈസാമ്മയെ അടിമാലി താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. തലക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. സംഭവിച്ച പരിക്കാണ് മരണത്തിനിടയാക്കിയതെന്നാണ് വിവരം. സംസ്‌കാരം പിന്നീട്
What's Your Reaction?






