മൂന്നാറിൽ പകൽ ചൂട് വർധിക്കുന്നു: തൊഴിലാളികൾ പ്രതിസന്ധിയിൽ 

മൂന്നാറിൽ പകൽ ചൂട് വർധിക്കുന്നു: തൊഴിലാളികൾ പ്രതിസന്ധിയിൽ 

Feb 22, 2026 - 16:29
 0
മൂന്നാറിൽ പകൽ ചൂട് വർധിക്കുന്നു: തൊഴിലാളികൾ പ്രതിസന്ധിയിൽ 
This is the title of the web page

ഇടുക്കി: പകല്‍ചൂട് വര്‍ധിച്ചതോടെ മൂന്നാറില്‍ തൊഴിലുറപ്പ് തൊഴിലാളികളും തോട്ടം  തൊഴിലാളികളും ആശങ്കയിൽ. തണലേതുമില്ലാത്തിടത്താണ് പലപ്പോഴുമിവര്‍ക്ക് തൊഴില്‍ ചെയ്യേണ്ടി വരുന്നത്. അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് വര്‍ധിച്ച ഇടങ്ങളിലൊന്നായി മൂന്നാര്‍ മാറിയെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പകല്‍ ചൂട് വര്‍ധിക്കുന്നത് കാര്‍ഷിക മേഖലക്ക് പ്രതിസന്ധിയാണ്.കാര്‍ഷിക മേഖലക്കൊപ്പം മനുഷ്യരിലും ആശങ്ക ഉയര്‍ത്തി അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് വര്‍ധിച്ച ഇടങ്ങളിലൊന്നായി മൂന്നാര്‍ മാറിയെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സൂര്യാതപമേല്‍ക്കുമോയെന്ന ഭിതി തൊഴിലാളികള്‍ക്കുണ്ട്. രാത്രിയില്‍ അന്തരീക്ഷ താപനില താഴുകയും തണുപ്പനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും പകല്‍ സമയങ്ങളില്‍ പലപ്പോഴും അസഹനീയമായ ചൂട് അനുഭവപ്പെടുന്ന സ്ഥിതിയുണ്ട് മൂന്നാറില്‍. നട്ടുച്ച സമയത്തും മറ്റും പൊള്ളുന്ന പകല്‍ ചൂടിനെ തരണം ചെയ്തുവേണം ആളുകള്‍ തങ്ങളുടെ തൊഴില്‍ ചെയ്യാന്‍. അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് വര്‍ധിക്കുന്നത് ചര്‍മ രോഗങ്ങള്‍ക്കും സൂര്യാതപത്തിനും കാരണമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow