കട്ടപ്പന ഉപജില്ലാ കലോത്സവം: ഇരട്ടയാര്‍, മുരിക്കാശേരി, കട്ടപ്പന, വെള്ളയാംകുടി സ്‌കൂളുകള്‍ക്ക് കിരീടം

കട്ടപ്പന ഉപജില്ലാ കലോത്സവം: ഇരട്ടയാര്‍, മുരിക്കാശേരി, കട്ടപ്പന, വെള്ളയാംകുടി സ്‌കൂളുകള്‍ക്ക് കിരീടം

Oct 23, 2023 - 03:19
Jul 6, 2024 - 07:24
 0
കട്ടപ്പന ഉപജില്ലാ കലോത്സവം:  ഇരട്ടയാര്‍, മുരിക്കാശേരി, കട്ടപ്പന, വെള്ളയാംകുടി  സ്‌കൂളുകള്‍ക്ക് കിരീടം
This is the title of the web page

തങ്കമണി:കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഇരട്ടയാര്‍ സെന്റ് തോമസ്, മുരിക്കാശേരി സെന്റ് മേരീസ്, കട്ടപ്പന ഓസാനം, വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളുകള്‍ക്ക് കിരീടം.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസും മുരിക്കാശേരി സെന്റ് മേരീസ് എച്ച്എസ്എസും 212 വീതം പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനം പങ്കിട്ടു. 202 പോയിന്റ് നേടിയ മരിയാപുരം സെന്റ് മേരീസ് എച്ച്.എസിനാണ് രണ്ടാം സ്ഥാനം. എച്ച്എസ് വിഭാഗത്തില്‍ കട്ടപ്പന ഓസാനം ഇ.എം.എച്ച്.എസ് 227 പോയിന്റോടെ ഒന്നാമതെത്തി. ഇരട്ടയാര്‍ സെന്റ് തോമസ് 198 പോയിന്റ് നേടി രണ്ടാമതെത്തി. യു.പി.വിഭാഗത്തില്‍ 80 പോയിന്റ് നേടി ഇരട്ടയാര്‍ സെന്റ് തോമസ് ഒന്നാമതും കട്ടപ്പന ഓസാനം ഇ.എം.എച്ച്.എസ് 78 പോയിന്റുമായി രണ്ടാമതുമെത്തി. എല്‍ പി വിഭാഗത്തില്‍ വെള്ളയാംകുടി സെന്റ് ജെറോംസ്, കട്ടപ്പന ഓസാനം ഇ.എം.എച്ച്.എസ് എന്നിവര്‍ 61 പോയിന്റ് വീതം കരസ്ഥമാക്കി കിരീടം പങ്കിട്ടു. 59 പോയിന്റ് വീതം നേടിയ നാരകക്കാനം എസ്.ജെ.യു.പി.എസ്, ഇരട്ടയാര്‍ എസ്.റ്റി.എച്ച്.എസ്, മുരിക്കാശേരി എസ്.എം.എല്‍.പി.എസ് എന്നിവര്‍ രണ്ടാം സ്ഥാനതെത്തി.

അറബിക് കലോത്സവത്തില്‍ മുരിക്കാശേരി എസ്.എം.എച്ച്.എസ് 65 പോയിന്റോടെ ഒന്നാം സ്ഥാനവും പതിനാറാംകണ്ടം ജി.എച്ച്.എസ് 55 പോയിന്റ് നേടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എച്ച്.എസ് വിഭാഗത്തില്‍ പതിനാറാംകണ്ടം ജി.എച്ച്.എസ് 35 പോയിന്റോടെ ഒന്നാം സ്ഥാനം നേടി.

എച്ച്.എസ് വിഭാഗം സംസ്‌കൃതോത്സവത്തില്‍ നരിയമ്പാറ എം.എം.എച്ച്.എസ് ജേതാക്കളായി. 85 പോയിന്റാണ് നരിയമ്പാറയ്ക്ക്. യു.പി.വിഭാഗത്തില്‍ മേരികുളം എസ്.എം.യു.പി.എസ്. 86 പോയിന്റുമായി ഒന്നാം സ്ഥാനത്തും മുരിക്കാശേരി എസ്.എം.എച്ച്.എസ് 84 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്.

സമാപന സമ്മേളനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡി.ഇ.ഒ പി.കെ മണികണ്ഠന്‍ സമ്മാനദാനം നടത്തി. കാമാക്ഷി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.സത്യന്‍, എ.ഇ.ഒ പി.ജെ സേവ്യര്‍, ജനറല്‍ കണ്‍വീനര്‍ സാബു കുര്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റിന്റാ മോള്‍ വര്‍ഗ്ഗീസ്, ജെസി തോമസ്, കാമാക്ഷി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ റെനി റോയി, ജോസ് തൈച്ചേരി, ഫ്രാന്‍സീസ് മാത്യു, സബ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോയി കാട്ടുപാലം, ബിജു വൈശ്യംപറമ്പില്‍ , ബോബന്‍ ഉടുമ്പിക്കല്‍, ബിജു കാലാപ്പറമ്പില്‍, ജയമോന്‍ കടലുംപാറ, ഡോ.ജോസ് മാറാട്ടില്‍, സ്വാഗത സംഘം ജോ. ജനറല്‍ കണ്‍വീനര്‍ മധു കെ ജയിംസ്, കണ്‍വീനര്‍ ജിജോ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow