ഭക്തിസാന്ദ്രം മണ്ഡലകാലം: ഇനി വ്രതശുദ്ധിയുടെ നാളുകള്‍
ഭക്തിസാന്ദ്രം മണ്ഡലകാലം: ഇനി വ്രതശുദ്ധിയുടെ നാളുകള്‍

ഇടുക്കി : ശരണമന്ത്രങ്ങളുടെ ശംഖൊലി മുഴങ്ങുന്ന, ഭക്തനും ദേവനും ഒന്നാകുന്ന മണ്ഡലകാലത്തിന് വൃശ്ചികം ഒന്നായ വെള്ളിയാഴ്ച തുടക്കമാകും. ജില്ലയിലെ ഇടത്താവളങ്ങളില്‍ ജില്ലാ ഭരണകൂടം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. പ്രധാന തീര്‍ഥാടന കേന്ദ്രമായ കുമളിയില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഓടിത്തുടങ്ങി. അയ്യപ്പന്‍മാര്‍ക്കായി ആദ്യഘട്ടത്തില്‍ 12 ബസുകളാണ് സര്‍വീസ് നടത്തുക. 232 രൂപയാണ് കുമളിയില്‍ നിന്ന് പമ്പയിലേക്കുള്ള ബസ് ചാര്‍ജ്. കുമളി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും.
കുമളി മുതല്‍ പെരുവന്താനം വരെ 273 പൊലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ഡിസംബര്‍ 30 വരെ ഇവരുടെ സേവനം തുടരും. മകരവിളക്കിന് കൂടുതല്‍ പേരെ വിനിയോഗിക്കും. കുമളി ഗവ. ആശുപത്രിയില്‍ രാവലെ 9 മുതല്‍ വൈകിട്ട് 6 വരെ ഒപി വിഭാഗം പ്രവര്‍ത്തിക്കും.
What's Your Reaction?






