ഇരുപതേക്കര്‍ താലൂക്ക് ആശുപത്രി റോഡ് അടച്ച് ബസുകള്‍ നിര്‍ത്തുന്നു: ഡിവൈഎഫ്‌ഐ പരാതി നല്‍കി
ഇരുപതേക്കര്‍ താലൂക്ക് ആശുപത്രി റോഡ് അടച്ച് ബസുകള്‍ നിര്‍ത്തുന്നു: ഡിവൈഎഫ്‌ഐ പരാതി നല്‍കി

ഇടുക്കി: കട്ടപ്പന ഇരുപതേക്കറില്‍ താലൂക്ക് ആശുപത്രിയിലേക്കുള്ള വഴിയടച്ച് ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ആംബുലന്‍സുകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. നിരവധി രോഗികളെത്തുന്ന ആശുപത്രി പടിക്കല്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല. സീബ്രാ ക്രോസിലാണ് ബസ് നിര്‍ത്തുന്നത്. ഇത് റോഡ് മുറിച്ചുകടക്കുന്ന കാല്‍നട യാത്രികര്‍ക്ക് ഭീഷണിയാകുകയാണ്. കട്ടപ്പനയുടെ പരിസരപ്രദേശങ്ങള്‍നിന്ന് ദിവസേന നൂറിലേറെ രോഗികളെത്തുന്ന ആശുപത്രിയിലേക്കുള്ള പ്രധാന വഴി അടച്ച് ബസ് നിര്‍ത്തുന്നതിനെതിരെ ഡിവൈഎഫ്‌ഐ ഇരുപതേക്കര്‍ യൂണിറ്റ് കമ്മിറ്റി ട്രാഫിക് എസ്‌ഐയ്ക്ക് പരാതി നല്‍കി. യൂണിറ്റ് സെക്രട്ടറി അനില്‍, പ്രസിഡന്റ് സനു, മേഖല കമ്മിറ്റിയംഗം ഷാരോണ്‍ എന്നിവര്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്. പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുമ്പോട്ടുപോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
What's Your Reaction?






