രാജകുമാരി ഗലീലാകുന്ന് എംജിഎം ഐടിഐയില്‍ പ്രവേശനോത്സവം നടത്തി
രാജകുമാരി ഗലീലാകുന്ന് എംജിഎം ഐടിഐയില്‍ പ്രവേശനോത്സവം നടത്തി

ഇടുക്കി: രാജകുമാരി ഗലീലാകുന്ന് എം ജി എം ഐടിഐയില്‍ പ്രവേശന ഉത്സവവും ലഹരി വിരുദ്ധ സെമിനാറും നടത്തി. മാനേജര്‍ ഫാ ബേസില്‍ കൊറ്റിക്കല്‍ ഉദ്ഘാടനം ചെയ്തു. മാതാപിതാക്കളോടൊപ്പം എത്തിയ വിദ്യാര്‍ഥികള്‍ക്ക് മാനേജിങ് കമ്മിറ്റിയുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സെക്രട്ടറി പി കെ ജോണ്‍സണ്‍, പ്രിന്‍സിപ്പല്‍ ഹരിത കെ ദാസ്, എക്‌സൈസ് ഉദ്യോഹസ്ഥരായ പി സി റെജി, വിജയകുമാര്‍, ട്രസ്റ്റിമാരായ ബിജു ഐസക്ക്, സി സി ജോര്‍ജ്, പിടിഎ പ്രസിഡന്റ് ജേക്കബ് ആന്റണി, കമ്മിറ്റിയംഗം സനു മംഗലത്ത് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






