ജില്ലാ പൊലീസ് കണ്‍ട്രോള്‍ റും പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
ജില്ലാ പൊലീസ് കണ്‍ട്രോള്‍ റും പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
ഇടുക്കി: ജില്ലാ പൊലീസ് കണ്‍ട്രോള്‍ റും കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു. 98.16ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇരുനിലകളിയായി നിര്‍മിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റം, എഎന്‍പിആര്‍, തുടങ്ങി ആധുനിക സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുറികളും നിര്‍മിച്ചിട്ടുണ്ട്. ഡിസിആര്‍ബി ഡിവൈസ്പി കെ ആര്‍ ബിജു അധ്യക്ഷനായി. ശിലാഫലക അനാഛാദനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി തോമസ് നിര്‍വഹിച്ചു. ഇടുക്കി ഡിവൈഎസ്പി രാജന്‍ കെ അരമന, ഇടുക്കി എസ്എച്ച്ഒ സന്തോഷ് സജീവ്, അമീര്‍ ഇസ്മില്‍, ബൈജു ആര്‍, ജമാല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

