കോണ്‍ഗ്രസ് കുന്തളംപാറ വാര്‍ഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി
കോണ്‍ഗ്രസ് കുന്തളംപാറ വാര്‍ഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി

ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന കുന്തളംപാറ വാര്‍ഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം നടന്നു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. കെപിസിസിയുടെ ആഹ്വനപ്രകാരമാണ് വാര്‍ഡ് തലത്തില്‍ കുടുംബസംഗമം നടത്തുന്നത്. എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിച്ചു. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കെപിസിസി സെക്രട്ടറി തോമസ് രാജന്‍, അഡ്വ. കെ ജെ ബെന്നി, തോമസ് മൈക്കിള്‍ , സിജു ചക്കുംമൂട്ടില്‍, ബീന ടോമി, ജോയി ആനിത്തോട്ടം, സിബി പാറപ്പായി, ഐബിമോള്‍ രാജന്‍, ബിജു എം കെ, റോണി കല്ലംമ്മാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






