തെരഞ്ഞെടുപ്പ് മുന്നൊരുക്കം: അടിമാലിയില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി
തെരഞ്ഞെടുപ്പ് മുന്നൊരുക്കം: അടിമാലിയില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി
ഇടുക്കി: തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി അടിമാലിയില്‍ പൊലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി. ഡിവൈഎസ്പി രാജന്‍ കെ അരമന റൂട്ട് മാര്‍ച്ചിന് നേതൃത്വം നല്‍കി. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് ക്രമസമാധാനവും പൊതുസുരക്ഷയുടെ കാര്യത്തില്‍ ആത്മവിശ്വാസവും ഉറപ്പുവരുത്തുന്നതിനായാണ് പൊലീസ് റൂട്ട് മാര്‍ച്ച് നടത്തിയത്. അടിമാലി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച് ടൗണ്‍ ചുറ്റി സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു.
പൊലീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായിട്ടാണ് അടിമാലിയിലും റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചത്.
What's Your Reaction?