മഴ ചതിച്ചു: കുതിര്‍ന്ന് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
മഴ ചതിച്ചു: കുതിര്‍ന്ന് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ഇടുക്കി: ഓണത്തിന് ഇടുക്കിയെ കൈയൊഴിഞ്ഞ് വിനോദസഞ്ചാരികള്‍. കനത്ത മഴയെതുടര്‍ന്ന് മൂന്നാര്‍ അടക്കം പ്രധാനവിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ എത്തിയത് നാമമാത്ര സഞ്ചാരികള്‍. മുന്‍വര്‍ഷങ്ങളില്‍ ഓണകാലത്ത് സഞ്ചരികളാല്‍ നിറഞ്ഞിരുന്ന മൂന്നാറിന്റെ നിരത്തുകള്‍ ഇത്തവണ ശൂന്യമായിരുന്നു. തുടര്‍ച്ചയായി പെയ്ത കനത്ത മഴ ടൂറിസം മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഓണം അവധി മൂന്നാറില്‍ ആഘോഷിക്കാന്‍ നിരവധി പേര്‍ മുന്‍കൂട്ടി റൂം ബുക്ക് ചെയ്തിരുന്നു. എന്നാല്‍ തുടര്‍ച്ചയായി മഴ പെയ്തതോടെ സഞ്ചാരികളില്‍ പലരും ബുക്കിങ് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. സഞ്ചരികള്‍ക്കായി മിക്ക റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഓണ സദ്യയും ഓണഘോഷ പരിപാടികളും തയ്യാറാക്കിയിരുന്നു. കഴിഞ്ഞ മധ്യവേനല്‍ അവധികാലത്തും മഴ ശക്തമായി പെയ്തത് ടൂറിസം മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചു. ഓണാവധികാലം പ്രതീക്ഷിച്ചിരുന്ന ടൂറിസം മേഖലയ്ക്ക് വീണ്ടും വില്ലനായിരിക്കുകയാണ് മഴ. വരും ദിവസങ്ങളിലെങ്കിലും സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നവര്‍.
What's Your Reaction?






