മാര്‍ത്തോമ്മാ യുവജനസഖ്യം കുമളി സെന്റര്‍ ഓണാഘോഷം നടത്തി
മാര്‍ത്തോമ്മാ യുവജനസഖ്യം കുമളി സെന്റര്‍ ഓണാഘോഷം നടത്തി

ഇടുക്കി: മാര്‍ത്തോമ്മാ യുവജനസഖ്യം കുമളി സെന്റര്‍ ഓണാഘോഷം നടത്തി. സെന്റ പീറ്റേഴ്‌സ് മാര്‍ത്തോമാ പള്ളിയില്‍ റവ. ഫാ. എം സി മാത്യു ഉദ്ഘാടനം ചെയ്തു. വടംവലി, കസേരകളി, മിട്ടായി പെറുക്കല്‍, സൂചിയില്‍ നൂല്‍ കോര്‍ക്കല്‍, ചാക്കില്‍ കയറിയോട്ടം തുടങ്ങി നിരവധി മത്സരങ്ങളും നടത്തി. മത്സരങ്ങളില്‍ വൈദികര്‍ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. തുടര്‍ന്ന് വിജയികള്‍ക്ക് സമ്മാനവിതരണവും നടത്തി. റവ. വിജയ് മാമന്‍ മാത്യു നേതൃത്വം നല്‍കി. കുമളി, ചക്കുപള്ളം, അണക്കര, കല്ലാര്‍, നെടുങ്കണ്ടം ഇടവകകളില്‍ നിന്ന് വൈദികരും യുവജനസഖ്യാംഗങ്ങളും പങ്കെടുത്തു.
What's Your Reaction?






