വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂളില്‍ അധ്യാപക ദിനം ആഘോഷിച്ചു
വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂളില്‍ അധ്യാപക ദിനം ആഘോഷിച്ചു
ഇടുക്കി: രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നവരാണ് അധ്യാപകരെന്ന് ഇടുക്കി രൂപത വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍. വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂളിലെ അധ്യാപക ദിനാഘോഷത്തില്‍ അധ്യാപകരെ ആദരിച്ച് അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എല്‍ പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള മുഴുവന്‍ അധ്യാപകരെയും പിടിഎയുടെ നേതൃത്വത്തില്‍ ആദരിച്ചു. സമ്മേളനം സ്‌കൂള്‍ മാനേജര്‍ ഫാ. ടോമി ആനിക്കുഴിക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ജോളി ആലപ്പുരക്കല്‍ അധ്യക്ഷനായി. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ജിജോ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് അര്‍ച്ചന തോമസ്, യുപി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അനിത, എല്‍ പി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഉഷ, ബിജു കലയത്തിനാല്‍, ഷാജി കുളക്കാട്ട്, എംപിടിഎ പ്രസിഡന്റുമാരായ സോണിയ ബിനോജ്, ജോസിറ്റ റോയി, സുമി മഞ്‌ജേഷ്, പിടിഎ ഭാരവാഹികളായ ജിമ്മി മാപ്രയില്‍, ജോബി ജോസഫ്, മനോജ് വര്‍ഗീസ്, കണ്ണന്‍ എം. അരുണാന്തലില്‍, ഷാജി മലേപ്പറമ്പില്‍, ഷിജു മീനത്തേരില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

