ഇടുക്കി ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് ഉദ്ഘാടനം മാര്‍ച്ച് 2ന്
ഇടുക്കി ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് ഉദ്ഘാടനം മാര്‍ച്ച് 2ന്
ഇടുക്കി: മോട്ടോര്‍ വാഹന വകുപ്പിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച സ്ഥലത്ത് നിര്‍മിച്ച ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം മാര്‍ച്ച് 2ന് രാവിലെ 10.30ന് നടക്കും. മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഇടുക്കി ഏരിയ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് ഗ്രൗണ്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനാക്ും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജില്ലാ പഞ്ചായത്തംഗം ഫ്രാന്‍സിസ് അറയ്ക്കപറമ്പില്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വാസ് പ്രസിഡന്റ് എ പി ഉസ്മാന്‍ എന്നിവര്‍ സംസാരിക്കും.
What's Your Reaction?