വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം
വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം

ഇടുക്കി: വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. 62-ാംമൈലില്‍നിന്ന് ആരംഭിച്ച് ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. വാദ്യമേളങ്ങള്‍, കാവടി, അമ്മന്‍കുടം, നിശ്ചലദൃശ്യങ്ങള്‍ എന്നിവ അണിനിരന്നു. വാളാര്‍ഡി, കക്കിക്കവല, ചുരക്കുളംകവല, ചുരുക്കളം എസ്റ്റേറ്റ് എന്നിവിടങ്ങളില്‍നിന്നുള്ള നിരവധി ഭക്തര്‍ ഘോഷയാത്രയെ വര്‍ണാഭമാക്കി.
മേല്‍ശാന്തി ജയശങ്കര്‍ പി നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കാവടി അഭിഷേകം, പാല്‍ക്കുടം അഭിഷേകം, അമ്മന്‍കുടം അഭിഷേകം എന്നിവയും വിശേഷാല്‍ ശിവപൂജയും ധര്‍മശാസ്താ വിഗ്രഹത്തില്‍ പൂമൂടല്‍ പൂജയും നടന്നു. തുടര്‍ന്ന് അന്നദാനവും നടത്തി.
പീരുമേട്, കുമളി, വണ്ടിപ്പെരിയാര്‍, മ്ലാമല, തേങ്ങാക്കല്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഭക്തരും ശിവരാത്രി മഹോത്സവത്തില്‍ പങ്കെടുക്കാനെത്തി. ക്ഷേത്രം ഭരണസമിതി ഭാരവാഹികളും മാതൃസമിതി പ്രവര്‍ത്തകരും നേതൃത്വം നല്‍കി.
What's Your Reaction?






