ജില്ലയിലെ ഭൂ വിഷയങ്ങള്‍ തെരഞ്ഞെടുപ്പിനുമുമ്പ് പരിഹരിക്കണം: കെവിവിഇഎസ്
ജില്ലയിലെ ഭൂ വിഷയങ്ങള്‍ തെരഞ്ഞെടുപ്പിനുമുമ്പ് പരിഹരിക്കണം: കെവിവിഇഎസ്
ഇടുക്കി: ജില്ലയിലെ ഭൂ വിഷയങ്ങള്‍ തെരഞ്ഞെടുപ്പിനുമുമ്പ് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയില്‍ നിലനില്‍ക്കുന്ന നിര്‍മാണ നിരോധനം മാറ്റാനാവശ്യമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നും പട്ടയ ഉടമയെ പാട്ടക്കാരനാക്കുന്ന ഒരു നയത്തിലൂടെയാണ് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ പൊയ്ക്കോണ്ടിരിക്കുന്നതെന്നും ജില്ലാ നേതൃത്വം കുറ്റപ്പെടുത്തി. എല്ലാ നിയമങ്ങളും പാലിച്ച് നിര്‍മിച്ച ലക്ഷക്കണക്കിന് കെട്ടിടങ്ങള്‍ക്ക് ക്രമവല്‍ക്കരണം ആവശ്യമില്ലെന്ന യാഥാര്‍ഥ്യം നിലനില്‍ക്കേ 2023ല്‍ പാസാക്കിയ പട്ടയ നിയമഭേദഗതിയും ചട്ടങ്ങളും ഭൂ പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്യുന്നതെന്ന് കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ പറഞ്ഞു. എല്ലാ നിയമങ്ങളും പാലിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ മാത്രമേ ക്രമവല്‍ക്കരിക്കാന്‍ കഴിയുവെന്നാണ് നിയമം. പണിതീരാത്ത കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കാനും പുതിയവ നിര്‍മിക്കാനും അനുമതിയില്ലായെന്നത് പ്രതിസന്ധി സൃഷ്ടിക്കും. ഇത് നിര്‍മാണ നിരോധനം തുടരുമെന്ന സ്ഥിതിയുളവാക്കുമെന്നും സംഘടനാ ജില്ലാ നേതൃത്വം വ്യക്തമാക്കി. ക്രമവല്‍ക്കരണം കെട്ടിടങ്ങള്‍ക്ക് മാത്രമായതോടെ ബാക്കിയുള്ള ഭൂമി മുഴുവന്‍ കൃഷി ചെയ്യാന്‍ മാത്രം കഴിയുന്ന ഭൂമിയായി മാറി. വ്യാപാര വ്യവസായം, ടൂറിസം ആവശ്യങ്ങള്‍ക്ക് ഉപകരിക്കാത്ത ഭൂമിയുടെ വിലയിടിഞ്ഞു. പട്ടയ ഉടമയെ പാട്ടക്കാരനാക്കുന്ന ഒരു നയത്തിലൂടെയാണ് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. ജില്ലയിലെ ഭൂമി സംബന്ധമായ വിഷയങ്ങള്‍ തെരഞ്ഞെടുപ്പിന് മുമ്പ് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കെവിവിഇഎസ് ആവശ്യപ്പെട്ടു.
What's Your Reaction?