കൊടിയും കൊടിമരവും നശിപ്പിച്ചതായി പരാതി: വേലന്‍ മഹാസഭ പ്രതിഷേധിച്ചു
കൊടിയും കൊടിമരവും നശിപ്പിച്ചതായി പരാതി: വേലന്‍ മഹാസഭ പ്രതിഷേധിച്ചു

ഇടുക്കി: കേരള വേലന്‍ മഹാസഭ അയ്യപ്പന്‍കോവില്‍ ശാഖയുടെ സ്വരാജ് ചന്ദ്രന്‍സിറ്റിയിലുള്ള കൊടിയും കൊടിമരവും സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. ശാഖ ഭാരവാഹികള്‍ കട്ടപ്പന ഡിവൈഎസ്പിക്ക് പരാതി നല്‍കി. കഴിഞ്ഞദിവസം പ്രദേശത്തെ ഒരുവീട്ടില്‍ നടന്ന സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് കൊടിമരം നശിപ്പിച്ചതെന്ന് ഇവര്‍ ആരോപിച്ചു. മേഖലയിലെ സമാധാനന്തരീക്ഷം തകര്‍ക്കാനാണ് ശ്രമം. സാമൂഹിക വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ശാഖ പ്രസിഡന്റ് കെ എന്‍ റോയി, സര്‍ക്കിള്‍ കമ്മിറ്റിയംഗം സന്തോഷ് കവലക്കല്‍ എന്നിവര്‍ പറഞ്ഞു
What's Your Reaction?






