കട്ടപ്പനയില്‍ കഞ്ചാവ് വില്‍പ്പന: 6 പേര്‍ പിടിയില്‍
കട്ടപ്പനയില്‍ കഞ്ചാവ് വില്‍പ്പന: 6 പേര്‍ പിടിയില്‍

ഇടുക്കി: കട്ടപ്പന വെള്ളയാംകുടിയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ 6 പേര്‍ അറസ്റ്റില്‍. വെള്ളയാംകുടി കാരിയില്‍ ലോഡ്ജില്‍നിന്ന് 4 പേരെയും നഗരത്തില്‍ ബൈക്കില്‍ സഞ്ചരിച്ച 2 പേരെയും കട്ടപ്പന പൊലീസ് പിടികൂടി. എറണാകുളം മാമലശേരി തെങ്ങുംതോട്ടത്തില്‍ ആല്‍ബി(22), ഉപ്പുകണ്ടം സ്വദേശി നിബിന്‍ സുബീഷ്(20), പിറവം മാമലശേരി പുത്തന്‍പുരയില്‍ വിഷ്ണു മോഹനന്‍(27), കാഞ്ഞാര്‍ പാറശേരില്‍ ജഗന്‍ സുരേഷ്(23), കാല്‍വരിമൗണ്ട് ചീരാംകുന്നേല്‍ മാത്യു സ്‌കറിയ(21), മ്രാല കല്ലുവേലിപ്പറമ്പില്‍ ആകാശ് അനില്‍(23) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 500 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ബൈക്കും കസ്റ്റഡിയിലെടുത്തു. ഏറെ നാളായി നഗരത്തില്‍ കഞ്ചാവ് മൊത്തക്കച്ചവടം നടത്തുന്നവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
What's Your Reaction?






