കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി: ഏദലിന്റെ സത്യസന്ധതയ്ക്ക് പത്തരമാറ്റ്
കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി: ഏദലിന്റെ സത്യസന്ധതയ്ക്ക് പത്തരമാറ്റ്
ഇടുക്കി: കളഞ്ഞുകിട്ടിയ ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ ചെയിന്‍ ഉടമയ്ക്ക് തിരികെ നല്‍കി ഏദല്‍. ഇരട്ടയാര്‍ വാഴവര മണ്ണിപ്ലാക്കല്‍ ഏദല്‍. കഴിഞ്ഞദിവസം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോഴാണ് നിലത്ത് വീണുകിടക്കുന്ന സ്വര്‍ണ ചെയിന്‍ ശ്രദ്ധയില്‍പെട്ടത്. ഇക്കാര്യം പിതാവ് സജിയോട് പറയുകയും ചെയിന്‍ ലഭിച്ച വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയും ചെയ്തു. ഈ സമയം ആശുപത്രിയിലെത്തിയ ശാന്തിഗ്രാം
സ്വദേശികളുടെ കുട്ടിയുടെ കൈയിലെ സ്വര്‍ണ ചെയിനാണ് നഷ്ടപ്പെട്ടുപോയത്. ചെയിന്‍ നഷ്ടപ്പെട്ട വിവരം ഇവര്‍ ആശുപത്രിയില്‍നിന്ന് പുറത്തുപോയശേഷമാണ് മനസിലാകുന്നത്. തുടര്‍ന്ന് തിരികെ ആശുപത്രിയിലെത്തി തിരക്കിയപ്പോള്‍ ചെയിന്‍ ലഭിച്ച വിവരം ആശുപത്രി അധികൃതര്‍ ഇവരോട് പറഞ്ഞു. തുടര്‍ന്ന് സജിയും മകള്‍ ഏഥലും കട്ടപ്പന പൊലീസ് സ്റ്റേഷനിലെത്തി ചെയിന്‍ ഉടമസ്ഥര്‍ക്ക് കൈമാറി.
What's Your Reaction?