വെള്ളയാംകുടി കാണക്കാലിപ്പടി വാഹനാപകടം: പൊലീസും മോട്ടോര്‍ വാഹനവകുപ്പും പരിശോധന നടത്തി
വെള്ളയാംകുടി കാണക്കാലിപ്പടി വാഹനാപകടം: പൊലീസും മോട്ടോര്‍ വാഹനവകുപ്പും പരിശോധന നടത്തി
ഇടുക്കി: വെള്ളയാംകുടികാണക്കാലിപ്പടിയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ച അപകടത്തിനുപിന്നാലെ ദേശീയപാതയില്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്ത പരിശോധന നടത്തി. കാണക്കാലിപ്പിടില്‍ റോഡരികിലെ മണ്‍ത്തിട്ട മാറ്റാനും വളവില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിക്കാനും ശുപാര്‍ശ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊച്ചുതോവാള പാറപ്പായില്‍ സൂരജ് സിബി, നത്തുകല്ല് കൈപ്പകശേരിയില്‍ ഡോണ്‍ എന്നിവരാണ് കഴിഞ്ഞ ഒന്നിനുണ്ടായ അപകടത്തില്‍ മരിച്ചത്. കെഎസ്ആര്‍ടിസി ബസിനെ മറികടക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. കട്ടപ്പന ഡിവൈഎസ്പി വി ടി ഷാജന്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ ബേബി ബിജു, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍ പിള്ള, ഹൈവേ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അര്‍ജുന്‍ രാജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
What's Your Reaction?