വാളാര്‍ഡി തീപ്പാച്ചിയമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവം സമാപിച്ചു
വാളാര്‍ഡി തീപ്പാച്ചിയമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവം സമാപിച്ചു
ഇടുക്കി: വണ്ടിപ്പെരിയാര്‍ വാളാര്‍ഡി തീപ്പാച്ചിയമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവാഘോഷം നടന്നു. വാളാര്‍ഡി ശ്രീ ഗൗമാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവമായി ബന്ധപ്പെട്ടാണ് തീപ്പാച്ചി അമ്മന്‍ ക്ഷേത്രത്തിലും ചടങ്ങുകള്‍ നടക്കുന്നത്. പരമ്പരാഗത രീതിയില്‍ രാജാവ്, മന്ത്രി, പ്രജകള്‍, താലപ്പൊലി, മുളപ്പയര്‍, വിവിധ ഇനം പൂവുകള്‍, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര നടത്തി. തുടര്‍ന്ന് വിശേഷാല്‍ പൂജകളും അഭിഷേകവും നടന്നു. ഇതിനുശേഷം അന്നദാനത്തോടെ ഈ വര്‍ഷത്തെ ഉത്സവം സമാപിച്ചു.
What's Your Reaction?