സമരാഗ്നി വിളംബര റാലി വണ്ടിപ്പെരിയാറില്‍
സമരാഗ്നി വിളംബര റാലി വണ്ടിപ്പെരിയാറില്‍

ഇടുക്കി: കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍, വാളാര്‍ഡി മണ്ഡലം കമ്മിറ്റികള്‍ വണ്ടിപ്പെരിയാറില്‍ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ വിളംബരറാലി നടത്തി. പെട്രോള്‍ പമ്പ് ജങ്ഷനില്‍ നിന്നാരംഭിച്ച റാലി ടൗണ്‍, ബസ് സ്റ്റാന്‍ഡ് ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ആര്‍ ഗണേശന്‍ യോഗം ദ്ഘാടനം ചെയ്തു. വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് ബാബു ആന്റപ്പന്‍ അധ്യക്ഷനായി. വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ കോഴുവമാക്കല്‍, നേതാക്കളായ എം ഉദയസൂര്യന്‍, എസ് ഗണേശന്‍, സേവി പത്യാല, ശാരി ബിനുശങ്കര്‍, പ്രിയങ്ക മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






