പീരുമേട് താലൂക്കിലെ വന്യമൃഗ ശല്യം: കോണ്‍ഗ്രസ് വള്ളക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
പീരുമേട് താലൂക്കിലെ വന്യമൃഗ ശല്യം: കോണ്‍ഗ്രസ് വള്ളക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: പീരുമേട് താലൂക്കില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗ ശല്യങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ മണ്ഡലം കമ്മിറ്റി വള്ളക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. കര്‍ഷകന്‍ അധ്വാനിക്കുന്നതിന്റെ വിളവെടുപ്പ് നടത്തുന്നത് വന്യമൃഗങ്ങളാണെന്നും വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാത്ത പക്ഷം സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറേ നാളുകളായി വനാതിര്‍ത്തിയോട് ചേര്‍ന്ന ജനവാസമേഖലകളിലും തോട്ടം മേഖലകളിലും കടുവ, പുലി, ആന, കാട്ടുപോത്ത്, കാട്ടുപന്നി എന്നിവയുടെ സാന്നിധ്യമുണ്ട്. ഇവറ്റകള്‍ ജനവാസ മേഖലകളിലേക്ക് എത്തുന്നത് തടയാന്‍ വനംവകുപ്പ് യോഗങ്ങളും സുരക്ഷാ പദ്ധതി വാഗ്ദാനങ്ങളും മാത്രമാണ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് വന്യജീവി ആക്രമണങ്ങളില്‍ നിന്ന് മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാശ്യപ്പെട്ട് കോണ്‍ഗ്രസ് സമരം നടത്തിയത്. വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍ അധ്യക്ഷനായി. പീരുമേട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റോബിന്‍ കാരയ്ക്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പാപ്പച്ചന്‍ വര്‍ക്കി, ഡിസിസി ജനറല്‍ സെക്രട്ടറി ആര്‍.കെ. ഗണേശന്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എബ്രഹാം, നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ്, കുമളി മണ്ഡലം പ്രസിഡന്റ് പിപി റഹിം, മഹിളാ കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ വാളാര്‍ഡി മണ്ഡലം പ്രസിഡന്റുമാരായ തമിഴ്‌മൊഴി, പ്രിയങ്കാ മഹേഷ് . ഐഎന്‍ടിയുസി പീരുമേട് റീജണല്‍ പ്രസിഡന്റ് കെ.എ സിദ്ദിഖ്, ജില്ലാ സെക്രട്ടറി വി.ജി ദിലീപ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷാന്‍ അരുവിപ്പാക്കല്‍, വണ്ടിപ്പെരിയാര്‍ വാളാര്‍ഡ്ടി മണ്ഡലം പ്രസിഡന്റുമാരായ എന്‍. അഖില്‍, ആര്‍ വിഘ്‌നേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






