മറയൂര്‍- ചിന്നാര്‍ റോഡില്‍ റീടാറിങ് ആരംഭിച്ചു
മറയൂര്‍- ചിന്നാര്‍ റോഡില്‍ റീടാറിങ് ആരംഭിച്ചു

ഇടുക്കി: മൂന്നാര്‍-ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയുടെ ഭാഗമായ മറയൂര്‍- ചിന്നാര്‍ റോഡില്‍ റീടാറിങ് ജോലികള്‍ ആരംഭിച്ചു. 16 കിലോമീറ്റര്‍ ദൂരം ബിഎംബിസി നിലവാരത്തിലാണ് നിര്‍മിക്കുന്നത്. റോഡിന്റെ പലഭാഗത്തും ഗര്‍ത്തം രൂപപ്പെട്ടതോടെ ഇതുവഴിയുള്ള യാത്രക്ലേശം രൂക്ഷമായിരുന്നു. 7.5 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. 20 ദിവസങ്ങള്‍ കൊണ്ട് ജോലികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. നിര്‍മാണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
What's Your Reaction?






