മഹാത്മാഗാന്ധി- ശ്രീനാരായണഗുരു സമാഗമം പുനരാവിഷ്‌കരിച്ച് പച്ചടി ശ്രീനാരായണ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
മഹാത്മാഗാന്ധി- ശ്രീനാരായണഗുരു സമാഗമം പുനരാവിഷ്‌കരിച്ച് പച്ചടി ശ്രീനാരായണ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

ഇടുക്കി: പച്ചടി ശ്രീനാരായണ എല്‍പി സ്‌കൂളില്‍ മഹാത്മാഗാന്ധി- ശ്രീനാരായണഗുരു സമാഗമ ശതാബ്ദി അനുസ്മരണം നടത്തി. ശിവഗിരിയിലെ വനജാക്ഷി മണ്ഡപത്തില്‍ ഇരുവരും നടത്തിയ കൂടിക്കാഴ്ച വിദ്യാര്‍ഥികള്‍ പുനരാവിഷ്‌കരിച്ചു. വിദ്യാര്‍ഥികളില്‍ സമഭാവനയും സമത്വബോധവും വളര്‍ത്തുന്നതിനാണ് പച്ചടി സ്‌കൂള്‍ സമാഗമ ശതാബ്ദി ആഘോഷം സംഘടിപ്പിച്ചത്. 1925 മാര്‍ച്ച് 12നായിരുന്നു മഹാത്തായ കൂടിക്കാഴ്ച നടന്നത്. ഒരുമാവിന്റെ ഒരു കൊമ്പിലുള്ള ഇലകള്‍ക്ക് പോലും വ്യത്യാസം ഉണ്ടായിരിക്കെ മനുഷ്യരില്‍ ജാതി വ്യത്യാസം പ്രകൃതിദത്തമല്ലേ എന്ന ഗാന്ധിജിയുടെ സംശയത്തിന് ഗുരു നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. ഇലകള്‍ തമ്മില്‍ പുറമേ വ്യത്യാസമുണ്ടെങ്കിലും ചാറ് പിഴിഞ്ഞുനോക്കിയാല്‍ വ്യത്യാസം ഇല്ല. അതുപോലെ മനുഷ്യരെല്ലാരും ആത്മസത്തയില്‍ ഒരുജാതി ആണെന്ന് ഗുരു ഗാന്ധിജിയെ തിരുത്തി. ഗാന്ധിജിയെ സ്വീകരിച്ചതും വനജാക്ഷി മണ്ഡപത്തിലെ സംഭാഷണവും അതുപോലെ അവതരിപ്പിച്ചത് വിജ്ഞാനപ്രദമായി മാറി. ഹെഡ്മാസ്റ്റര്‍ ബിജു പുളിക്കലേടത്ത്, മാനേജര്‍ സജി ചാലില്‍, പി കെ ഷാജി, സതീഷ് കെ വി, പിടിഎ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






